ലക്നൗ : ചികിത്സയിൽ കഴിയുന്ന ഗവർണർ രാം നായിക്കിനെ സന്ദർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ലക്നൗവിലെ ആശുപത്രിയിലെത്തിയായിരുന്നു സന്ദർശനം.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച്ചയാണ് ഗവർണറെ എസ് ജി പി ജി ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാർഡിയോളജി വിഭാഗത്തിലാണ് ഗവർണറെ പ്രവേശിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിനു പേസ് മേക്കർ ഘടിപ്പിച്ചതായും,ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 72 മണിക്കൂർ വിലക്കിന്റെ ആദ്യ ദിവസം ഹനുമാൻ സ്തുതിയോടെയാണ് യോഗി നേരിട്ടത്.25 മിനിട്ടോളം യോഗി ഹനുമാൻ സ്തുതികൾ ഉരുവിട്ട് ക്ഷേത്രത്തിൽ തന്നെയായിരുന്നു.മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Discussion about this post