ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് നേരെ ആക്രമണം. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു ഹാര്‍ദികിനെ ഒരു യുവാവ് സ്റ്റേജില്‍ കടന്ന് കയറി ആക്രമിച്ചത്. സ്റ്റേജില്‍ കയറിയ യുവാവ് ഹാര്‍ദികിന്റെ മുഖത്ത് അടിക്കുകയായിരുന്നു .
ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടുകയും കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസിന് കൈമാറിയ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി .
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആക്രമണത്തിനു പിന്നില്‍ എന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
Discussion about this post