ഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയിലെ മുന്‍ നിയമമന്ത്രിയുടെ വ്യാജ ബിരുദത്തെച്ചൊല്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അജ്ഞത നടിക്കുന്നത് കാപട്യമാണെന്ന് എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ്.
ജിതേന്ദ്ര സിങ് തോമറിന്റെ ബിരുദം തട്ടിപ്പാണെന്ന് കെജ്രിവാളിന് മുമ്പേ അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്ക്രിയത്വം പുലര്‍ത്തുകയായിരുന്നുവെന്നും യാദവ് ആരോപിച്ചു.
തെരഞ്ഞെടുപ്പു നടന്ന ഫെബ്രുവരി മാസത്തില്‍തന്നെ തോമറിന്റെ ബിരുദം വ്യാജമാണെന്നകാര്യം തങ്ങള്‍ കെജ്രിവാളിനെ ധരിപ്പിച്ചിരുന്നു. അന്ന് അന്വേഷണംപോലും നടത്താന്‍ തയാറായില്ല.
തൊമര്‍ ഉള്‍പ്പടെ 25 കളങ്കിത സ്ഥാനാര്‍ഥികളെ കുറിച്ച് കെജ്രിവാളിനെ അറിയിച്ചു. എന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കാതെ ആരോപണം ഉന്നയിച്ച തങ്ങള്‍ക്ക് നേരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും യോഗേന്ദ്രയാദവ് വിമര്‍ശിച്ചു.
തോമര്‍ അറസ്റ്റിലായ ഉടനെ പൊലീസിനെയും കേന്ദ്ര സര്‍ക്കാറിനെയും കുറ്റപ്പെടുത്തി എഎപി രംഗത്തെത്തിയിരുന്നു. എന്നാല്‍ സത്യം പുറത്ത് വന്നതോടെ നിലപാട് മാറ്റി.
Discussion about this post