Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘തന്നെ ട്രോളുന്നവർക്കെതിരെ കേസുകൊടുക്കാൻ മുതിർന്നാൽ സിപിഎം എന്ന പാർട്ടിയിൽ ഒരൊറ്റ യുവാവും ഉണ്ടാവില്ല’ തനിക്കെതിരെയുള്ള ട്രോളുകള്‍ക്ക് കിടിലന്‍ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

by Brave India Desk
Apr 20, 2019, 09:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട് എം.പി. എം.ബി. രാജേഷിനെ ട്രോളിയതിന്റെ പേരില്‍ ഫേസ്ബുക്ക് പേജ് അഡ്മിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഔട്ട് സ്‌പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിന്‍ ഹരി നായരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ് താനെന്നും തന്നെ ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎമ്മില്‍ ഒറ്റ യുവാവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്ത

Stories you may like

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

പാലക്കാട് എം.പി. എം.ബി.രാജേഷിനെ ട്രോളിയതിൻറെ പേരിൽ ഔട്ട് സ്പോക്കൺ എന്ന സോഷ്യൽ മീഡിയ പേജിൻറെ അഡ്മിൻ ഹരി നായർ എന്ന ചെറുപ്പക്കാരനെ ഐ പി സി 153A പ്രകാരംഅറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സോഷ്യൽ മീഡിയയിൽ എന്നെക്കാളും സൈബർ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം. മലയാളി യുവാക്കളുടെ സർഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി. ആവിഷ്ക്കാര സ്വാതന്ത്ര്യം ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിൻറെ എം.പി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിൻറെ പേരിൽ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനിൽക്കില്ല എന്ന് എല്ലാവർക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മിൽ നിന്നും പഠിക്കണം. കള്ളൻ കള്ളൻ എന്ന സ്വയം കള്ളൻ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാർട്ടിയാണ് സിപിഎം. അവർ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമർത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു. ഞാൻ ഇതുപോലെ എന്നെ ട്രോളുന്നവർക്കെതിരെ കേസുകൊടുക്കാൻ മുതിർന്നാൽ സിപിഎം എന്ന പാർട്ടിയിൽ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധു നികലോകത്തെ കാർട്ടൂൺ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിൻറെ പേരിൽ കള്ളക്കേസെടുത്ത് കൽത്തുറുങ്കിൽ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. കൽത്തുറുങ്കിൽ അടക്കപ്പെട്ട ഔട്ട്സ്പോക്കൻ ട്രോൾ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായർക്ക് ഐക്യദാർഢ്യം.

https://www.facebook.com/KJAlphons/photos/a.694192623964657/2385973024786600/?type=3&__xts__%5B0%5D=68.ARAcX8jj3K5ASy9NnRrYKVE-usOJCe_iSLBjXzsK4A5NUSxPCT6mz4FBvpr-nl58CXxzom4E5rbuFZFz9dPS18fzZeLD_tEPC2Fh_UiHR7ThBSGfxfnVae5FfioxWTOXZv6cGRUoX_AoCUdJ87F-Bv0bBNDkcxVn8i7p35CeP6wlTMclF6eU5lUNRolkCuRB_BGs1Fuv3rYMEVyp7xPnelzSdaVwhKNeAA52GOahUNM0UTz_bNMoK6V_FSg0O7HMrNyRoKizMEN0Bccv1Cqxhs9zBQN70XJMUXygAKIEcFGvZRVKen6xFwzOSykCoVes1ae1J1JnboYpIR3E5PSFUe0Ywg&__tn__=-R

Tags: alphons kannamthanam
Share212TweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

Discussion about this post

Latest News

കർഷകർക്ക് മോദി സർക്കാരിന്റെ വമ്പൻ സമ്മാനം ; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു ; പുതിയ പലിശ സബ്സിഡി പദ്ധതിയും

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies