തന്നെ പിന്തുണച്ച നടന് ബിജുമേനോനെ ഏതറ്റം വരെയും സംരക്ഷിക്കുമെന്ന് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്ഗോപി. ബിജുമേനോനെതിരെയുള്ള സൈബര്‍ ആക്രമണം വളരെ നീചമാണ് . ഇതിന് പിന്നിലുള്ളത് ഏതൊക്കെ നേതാക്കളാണ് എന്ന് തനിക്കറിയാം . ബിജുവിനെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്നും സുരേഷ് ഗോപി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സുരേഷ്ഗോപിയ്ക്ക് ആശംസ നേര്‍ന്ന ബിജുമേനോന് നേരെ സമൂഹമാദ്ധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ വ്യാപക അധിക്ഷേപമായിരുന്നു. ഇതേസമയം ബിജു മേനോന് പിന്തുണ നല്‍കിക്കൊണ്ട് പ്രമുഖരായ നിരവധിതാരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post