പത്തനംതിട്ട: കേരളം കണ്ട ഏറ്റവും ആവേശം നിറഞ്ഞ റോഡ് ഷോയില്‍ പങ്കെടുത്ത് അമിത് ഷാ മടങ്ങി. ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷായ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആയിരങ്ങള്‍ കപ്പാക്കടയില് അമിത് ഷായ്ക്കായി കാത്തിരുന്നുവെങ്കിലും കനത്ത മഴ മൂലം അദ്ദേഹത്തിന് ആലപ്പുഴയില്‍ കൃത്യസമയത്ത് എത്താനായില്ല. അമിത് ഷായുടെ അസൗകര്യം റാലിയില്‍ പങ്കെടുത്തവരെ അറിയിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സത്യരാജ് റാലിയില്‍ സംസാരിച്ചു.
പത്തനംതിട്ടയിലെ റാലിയില്‍ വിചാരിച്ചതില്‍ കൂടുതല്‍ ആളുകളാണ് പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങള്‍ എത്തിയിരുന്നു. ഇതോടെ അമിത് ഷായുടെ റാലി ഒരു പോയിന്റ് കടക്കാന്‍ കൂടുതല്‍ സമയമെടുത്തു. ഇതോടെ ആലപ്പുഴയിലെത്താനുള്ള സമയവും വൈകി. പത്തനംതിട്ടയില്‍ യോഗത്തെ അഭിസംബോധന ചെയ്യാനും അമിത് ഷായ്ക്ക് കഴിഞ്ഞില്ല. റോഡ് ഷോയ്ക്കിടെ തന്നെ അദ്ദേഹം അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു.
പിന്നീട് റോഡ് മാര്‍ഗ്ഗമോ, ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമോ ആലപ്പുഴയിലെത്താനുള്ള ശ്രമം നടത്തിയെങ്കിലും, മോശം കാലാവസ്ഥ മൂലം അത് നടന്നില്ല. പിന്നീട് ആലപ്പുഴയിലെ റാലിയില്‍ പങ്കെടുക്കാതെ അമിത് ഷാ മടങ്ങുകയായിരുന്നു.
Discussion about this post