കൊച്ചി ; സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും 8 കിലോ കഞ്ചാവ് പിടിച്ചു .
ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഗാന്ധിനഗറിലെ സർക്കാർ ഉടമസ്ഥതയിലുള്ള പറമ്പിലെ ജീർണ്ണാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നും ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കിംഗ് കോബ്ര.പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post