മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം കേരളത്തിന്റെ ക്രമസമാധാന നിലതകര്ത്തുകൊണ്ട് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടവരിലേറെയും ബി.ജെ.പി പ്രവര്‍ത്തകര്‍. ഭൂരിഭാഗം കേസിലെയും പ്രതികളാകട്ടെ സി.പി.എം പ്രവര്‍ത്തകരും.
ആയിരം ദിനങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വികസനത്തിന്റെ പെരുമഴ പെയ്യിച്ചു എന്നവകാശപ്പെടുന്ന ഇടത് ഭരണത്തിനിടയില്‍ നടന്നത് ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 ല്‍ ഒന്‍പതും 2017 ല്‍ അഞ്ചും 2018 ല്‍ നാലും 2019 ല്‍ രണ്ടും കൊലപാതകങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അതില്‍ പകുതിയും നടന്നത് സി.പി.എം സ്വാധീനമേഖലയായ കണ്ണൂര്‍ ജില്ലയിലും.
കണ്ണൂര്‍ ജില്ലയില്‍ നടന്ന പത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആറും നടത്തിയത് സി.പി.എമ്മുകാര്‍ ഒരെണ്ണമാകട്ടെ എസ്.ഡി.പി.ഐയും. ഇതില്‍ ഭൂരിഭാഗവും ഇരയായത് ആര്.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരും. ഏറ്റവുമൊടുവില്‍ കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതങ്ങളിലെത്തി നില്ക്കുന്നു ആ കണക്കുകകള്‍. സംസ്ഥാനത്തെ ക്രമസമാധാന നില അവതാളത്തിലാണെന്നതിന്റെ സൂചന തന്നെയാണ് വര്‍ധിച്ച രാഷ്ട്രീയ കൊലപാതകങ്ങള്‍.
ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടിയായ സി.പി.എം തന്നെ സംസ്ഥാനത്ത് നടന്ന ഭൂരിഭാഗം രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് ഉണ്ട് എന്നത് ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
Discussion about this post