ശിവഗിരി മഠത്തെ കൈപിടിച്ചുയര്‍ത്തിയത് എന്‍ ഡി എ സര്‍ക്കാരാണെന്ന് മഠം അധികൃതര്‍.മതേതരത്വം പറഞ്ഞവര്‍ മഠത്തെ അവഗണിക്കുകയായിരുന്നു.ജയ്പൂരില്‍ നടന്ന ‘ കോണ്‍ഫിഡറേഷന്‍ ഓഫ് ശ്രീ നാരായണ ഗുരു ഗവേര്‍ണിംഗ് ബോഡി മീറ്റിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കവെ പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് ഇക്കാര്യം പറഞ്ഞത്.
70 വര്‍ഷം കഴിഞ്ഞാണ് രാഷ്ട്രം മഠത്തെ അംഗീകരിച്ചത്. ശ്രീനാരായണ ഗുരു മതേതരക്കാരനായിരുന്നില്ലെ,മനുഷ്യസ്നേഹിയായിരുന്നില്ലെ എന്നിട്ടും ഇന്ന് മതേതരം ഘോഷിക്കുന്നവര്‍ അദ്ദേഹത്തെ അംഗീകരിച്ചില്ല.
പിന്നോക്കക്കാരനായ ഒരു പ്രധാനമന്ത്രി വന്നപ്പോഴാണ് മഠത്തെ അംഗീകരിച്ചത്.കേന്ദ്രസര്‍ക്കാര്‍ സ്വദേശി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഠത്തെ കൈപിടിച്ചുയര്‍ത്തിയെന്നും വിശുദ്ധാനന്ദ സ്വാമികള്‍ വ്യക്തമാക്കി .
Discussion about this post