ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സിയെന്നാണ്. രാഹുലും പ്രിയങ്കയും ധൈര്യമുണ്ടെങ്കില്‍ അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു. യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെ സത്യവാങ് മൂലത്തില്‍ രാഹുല്‍ഗാന്ധി തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അമേതിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിന്‍സി എന്ന പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചന്നും വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച കേംബ്രിഡ്ജി യൂണിവേഴ്സിറ്റിയില്‍നിന്ന് ഡെവലപ്മെന്റ് എക്കണോമിക്സില്‍ എംഫില്‍ രാഹുല്‍ വിന്‍സിയെന്ന പേരിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. .
ധ്രുവ് ലാല്‍ നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന് ഇന്ന് പരിശോധന നടത്തും. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയിലും ആരോപണമുണ്ട്.
Discussion about this post