ബമാകോ: മാലി ഗുയ്റെ സെക്ടറില്‍ ഭീകരര്‍ പട്ടാള ക്യാംപ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങള്‍ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു.ഇന്നലെ പ്രാദേശിക സമയം രാവിലെ 5 മണിയോടെയായിരുന്നു സംഭവം.
വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ മോട്ടോർ സൈക്കിളുകളിലും,ട്രക്കുകളിലുമായി എത്തി ആക്രമണം നടത്തുകയായിരുന്നു.
വര്‍ഷങ്ങളായി കലാപ ഭൂമിയായ മാലിയില്‍ 2015ല്‍ സര്‍ക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ കൂടിയാലോചനകള്‍ നടത്തിവരവേയാണു പട്ടാള ക്യാംപ് ആക്രമണം.
Discussion about this post