അമേതിയിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു.പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എതിർ സ്ഥാനാർത്ഥിയുടെ പരാതി വരണാധികാരി തള്ളിയതിനെ തുടർന്നാണിത്. സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാൽ എതിർത്തതിനെ തുടർന്നാണ് പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചത്. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട യഥാർത്ഥ സർട്ടിഫിക്കറ്റ് വരണാധികാരിക്ക് മുമ്പാകെ ഹാജരാക്കി.
രാഹുൽഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാർഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.ഇതുകൂടാതെ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയധികം തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. നിലവിൽ അമേതിയെ കൂടാതെ വയനാട്ടിലും രാഹുൽ
Discussion about this post