ലളിത് മോദി വിവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെയും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കണമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദചാര്യ.സാധാരണ ജനങ്ങളുടെ കണ്ണില്‍ ഇവര്‍ തെറ്റുകാരാണെന്നും അദ്ദേഹം പറഞ്ഞു. എല്‍കെ അദേവാനിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ശരത് യാദവും ചെയ്തതുപോലെ ഇവരും രാജി സമര്‍പ്പിക്കണമെന്നും അതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരു നേതാക്കളും സഹായം ചെയ്തതായാണ് കണക്കാക്കേണ്ടത്. ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ഇരുവരും രാജി സമര്‍പ്പിച്ചാല്‍ തെറ്റുകാരല്ല എന്ന് തെളിയുമ്പോള്‍ ഇവര്‍ക്ക് തിരികെ എത്താന്‍ സാധിക്കുമെന്നും ഗോവിന്ദാചാര്യ ചൂണ്ടിക്കാട്ടുന്നു. രാജിയിലൂടെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post