മന്നം സമാധിയില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായരുടെ നടപടിയ്‌ക്കെതിരെ സിനിമ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സുരേഷ്‌ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായര്‍ ദുഷ്പ്രമാണിയാണെന്ന് ഉണ്ണികൃഷ്ണന്‍ വിമര്‍ശിക്കുന്നു.
സുരേഷ് ഗോപിയെ ഒരു ദുഷ്പ്രമാണി, ‘ ഷോ ഇവിടെ വേണ്ടാന്ന് ‘ പറഞ്ഞ് ഇറക്കിവിട്ടെന്നറിഞ്ഞപ്പോള്‍ മുമ്പ് സുധീരന്‍, തിരുവഞ്ചിയൂര്‍, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു എന്ന് ചോദിച്ചാല്‍, കഷ്ടം എന്ന് ഉത്തരം പെട്ടന്ന് മനസിലേക്ക് ഓടിക്കയറിയത്, സുരേഷിന്റെ തീപ്പൊരി സംഭാഷണങ്ങളല്ല; താളവട്ടത്തിലെ അമ്പിളിചേട്ടനാണ്: ‘ എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ… താനാരുവാാ…’ എന്നിങ്ങനെ തന്റെ ഫേസ്ബുക്ക് പേജിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
ഇന്നലെ ജഗതി ചേട്ടന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ സംഭവിച്ചതെല്ലാം റ്റീവിയില്‍ കണ്ടു. തീര്‍ച്ചയായും, തീവ്രമായ ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും, ഇന്നലെ അദ്ദേഹം. ഒരു നിമിഷത്തില്‍ അനേകം ഭാവപരിണാമങ്ങള്‍ പ്രത്യക്ഷീകരിച്ച്, നമ്മളെ വിസ്മയിപ്പിച്ച, നമ്മളുടെ എക്കാലത്തേയും ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ മുഖപേശികള്‍, ഉള്ളിലുള്ളതൊന്നും വ്യക്തമായി സംവേദിക്കാന്‍ കഴിയാതെ വല്ലിഞ്ഞുമുറുകിയപ്പോള്‍, ഒരോ മലയാളിയുടേയും നെഞ്ച് പിടഞ്ഞിട്ടുണ്ടാവും. നമ്മള്‍ മലയാളികള്‍ ഏറ്റവും തീവ്രമായി അനുഭവിക്കുന്ന നഷ്ടങ്ങളില്‍ ഒന്ന് ഈ അതുല്യനടന്റെ അസാന്നിധ്യമാണ്. പുതിയ ചെറുപ്പക്കാരുടെ, പുതിയ ഫലിതബോധമുള്ള സിനിമകളില്‍, തന്റെ പ്രതാപം തെല്ലും നഷ്ടപ്പെടാതെ അദ്ദേഹം പരിണമിച്ച് വിലസി നിന്നേനേ, ഇന്നും…What a miss! കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. സുരേഷ് ഗോപിയെ ഒരു ദുഷ്പ്രമാണി, ‘ ഷോ ഇവിടെ വേണ്ടാന്ന് ‘ പറഞ്ഞ് ഇറക്കിവിട്ടെന്നറിഞ്ഞപ്പോള്‍ മുമ്പ് സുധീരന്‍, തിരുവഞ്ചിയൂര്‍, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു എന്ന് ചോദിച്ചാല്‍, കഷ്ടം എന്ന് ഉത്തരം പെട്ടന്ന് മനസിലേക്ക് ഓടിക്കയറിയത്, സുരേഷിന്റെ തീപ്പൊരി സംഭാഷണങ്ങളല്ല; താളവട്ടത്തിലെ അമ്പിളിചേട്ടനാണ്: ‘ എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ… താനാരുവാാ…’
Discussion about this post