ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് രംഗത്തെത്തി. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ വിവിധ ബൂത്തുകളില്‍ താമര തെളിഞ്ഞില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നു. ഇവിടെയും പോളിംഗ് നിര്‍ത്തിവച്ച് തകരാര്‍ പരിശോധിച്ചുവരികയാണ്. തകരാറുകളെ തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം പോളിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നത് വോട്ടര്‍മാരെ ദുരിതത്തിലാക്കി. ഏറെ നേരം കാത്ത് നിന്ന ചിലര്‍ വോട്ട് ചെയ്യാതെ മടങ്ങി. മെഷീനുകളുടെ തകരാര്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
Discussion about this post