വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകളെ തള്ളി ബിജെപി. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. അതിനു പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും അത് ഏറ്റെടുത്തു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. മുന്‍കൂട്ടിയുള്ള തിരക്കഥയാണ് ഇരു മുന്നണികളും നടത്തുന്നത്. മാധ്യമങ്ങള്‍ ഈ നാടകത്തിന് കൂട്ടുനില്‍ക്കരുത്. വോട്ടിങ് യന്ത്രത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കളക്ടറും തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങള്‍ ഇപ്പോഴും ഈ വാര്‍ത്ത നല്‍കി കൊണ്ടിരിക്കുകയാണെന്നും എം.ടി.രമേശ് കുറ്റപ്പെടുത്തി
വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ് മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. തോല്‍വി ഉറപ്പിച്ചതിനാലാണ് അത്. തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ഥിക്കായി വോട്ട് മറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ് അടക്കം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. എന്നാല്‍, അത് വോട്ടിങ് പ്രക്രിയയെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തി ആവരുതെന്നും എം.ടി.രമേശ് ആരോപിച്ചു.
.
Discussion about this post