നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആഗ്രഹമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുപിയിലെ ചന്ദോലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിക്കിയെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ജനങ്ങളെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ്.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും യോഗി പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷണകോപ്പയാണ് ചന്ദോലി. ഇവിടത്തെ കാര്‍ഷിക വിളകള്‍ക്ക് ആവശ്യത്തിന് കുറഞ്ഞ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. യുപിയിലെ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റോഡ് ഷോ നടത്തും. നാളെയാണ് മോദി വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
Discussion about this post