സിപിഎമ്മുമായി അകല്‍ച്ചയിലാണന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മല്‍സരിപ്പിച്ച് എംഎല്‍എ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും അന്‍വര്‍ സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
നിലമ്പൂരിലെ വോട്ടര്‍മാരോട് തനിക്ക് കടപ്പാടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയില്‍ നേരത്തേ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post