വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. വാരാണസി ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരാണസിക്കാര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉള്ളതെന്നും സുഷമ പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post