പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രം പൊസ്റ്റ് ചെയ്യാന്‍ പിതാക്കന്മാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് അന്താരാഷ്ട്ര തലത്തിലും വന്‍ സ്വീകാര്യത. ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചതിന് മോദിക്ക് നന്ദി അറിയിച്ച് ആയിരക്കണക്കിന് വിദേശികളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പെണ്‍മക്ക
ള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നത്. ഇതൊരു ആഗോള തരംഗമാണെന്നാണ് ചിലര്‍ കുറിച്ചത്. ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് എല്ലാ പോസ്റ്റുകളും. ട്വിറ്ററിലാണ് സെല്‍ഫി വിത്ത് ഡോട്ടര്‍ ട്രന്റ് ഏറ്റവും പ്രകടമായത്.
ഒന്‍പതാമതു മന്‍ കി ബാത് പരിപാടിയുടെ ഭാഗമായി ആകാശവാണിയിലൂടെയാണ് മോദി ആഹ്വാനം നടത്തിയത്. ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കണമെന്നാണു മോദി നിര്‍ദേശിച്ചത്. ഇതിനായി #SelfieWithDaughter എന്ന ട്വിറ്റര്‍ ഹാഷ് ടാഗും അദ്ദേഹം മുന്നോട്ടുവച്ചു.
മന്‍ കി ബാതിനു ശേഷം മോദിയുടെ ആഹ്വാനം സോഷ്യന്‍ മീഡിയകള്‍ ഏറ്റെടുക്കുകയായിരുന്നു. വിഐപികളും താരങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണു പെണ്‍മക്കളോടൊപ്പമുള്ള സെല്‍ഫി ഫൊട്ടൊകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.
https://twitter.com/Frank_Cornelia/status/615389612358238208
https://twitter.com/gofiliberto/status/615201042867687424
https://twitter.com/SuriyaSFC/status/615410460951613440
Discussion about this post