ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. . രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
ഭീകര സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ സുരക്ഷാസേനയുടെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.
ഒന്നര മണിക്കൂര്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ പെട്ട ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേന വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സുരക്ഷാസേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. .
Discussion about this post