തിരുവനന്തപുരം :ആര്.ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോഴത്തെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.ബാലകൃഷ്ണ പിള്ള ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്.അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് അജണ്ടയില്‍ ഇപ്പോള്‍ പ്രധാനമായി ഉള്ളതെന്നും പന്ന്യന്‍ പറഞ്ഞു.
മന്ത്രി കെ.എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബാലകൃഷ്ണപിള്ളയ്ക്കെതിരെ നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊടുക്കാനിരിക്കെയാണ് പിള്ളയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ബാലകൃഷ്ണപിള്ളയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആര്‍ക്കും പിന്തുണ നല്‍കുമെന്നും വി.എസ് പറഞ്ഞിരുന്നു.
Discussion about this post