തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ യുവാക്കളുടെ സദാചാരാക്രമണം.ബീച്ചില്‍ വെച്ച് കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത്കൈ ഒടിഞ്ഞു.സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശമായി കമന്റ് അടിച്ചത്. പാപ്പിനിശ്ശേരി സ്വദേശിയായ മുഹമ്മദ്. ചിറയ്ക്കല്‍ സ്വദേശി നാവാസ് എന്നിവരാണ് പിടിയിലായത്.
Discussion about this post