വയനാട് തിരുനെല്ലിയില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. കര്‍ണാടകയില്‍ വെച്ചാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
നേരത്തെയും ജില്ലയില്‍ കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേര്‍ക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്.
Discussion about this post