ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരകള്‍ക്ക് തുടര്‍ച്ചയായി വീണ്ടും തീവ്രവാദി ആക്രമണങ്ങള്‍ നടക്കുമെന്ന് മുന്നറിയിപ്പ്. സൈനിക വേഷത്തില്‍ എത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സി നല്കുന്ന മുന്നറിയിപ്പ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്കും നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ചിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നും ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും ആക്രമണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടന്ന പള്ളിയുടെ പ്രദേശത്ത് നിന്നും 27 കിലോമീറ്റര്‍ മാറി ബറ്റികലോവയാണ് ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളില്‍ ഒന്നായി സുരക്ഷാ ഏജന്‍സിയുടെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post