കാസര്‍ഗോഡ് മണ്ഡലത്തില്‍ 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റി പോളിംഗ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നൂറോളം ബൂത്തുകളിലാണ് യു.ഡി.എഫ് റിപോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റിപോളിംഗ് ആവശ്യവുമായി യു.ഡി.എഫ് മുന്നോട്ടു വന്നിരിക്കുന്നത്. റിപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.
മണ്ഡലത്തില്‍ 126 ബൂത്തുകളില്‍ 90 ശതമാനത്തില്‍ അധികം വോട്ടിംഗ് നടന്നിട്ടുണ്ട്. ഇതില്‍ 100 ബൂത്തുകളില്‍ റിപോളിംഗ് വേണം എന്നാണു യു.ഡി.എഫിന്റെ ആവശ്യം. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റിപോളിംഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ റിപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണം എന്നും പോളിംഗ് ഉദ്യോഗസ്ഥരായി കേന്ദ്ര ജീവനക്കാരെ നിയോഗിക്കണം എന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.
Discussion about this post