മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ. പെട്രോളിങ് നടത്തിയിരുന്ന പൊലീസ് വാഹനത്തിന് നേരെയാണ് സ്ഫോടനം നടന്നത്. വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു.
മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. പുരാദ-യേര്‍ക്കാഡ് സെക്ടറില്‍ ദേശീയപാത 136 നിര്‍മിക്കുന്ന അമര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ വാഹനങ്ങളാണ് കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ച വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിപ്പുണ്ടായിരുന്നു.തങ്ങളുടെ സഖാക്കളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ കത്തിക്കുന്നതെന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് രണ്ട് മണ്ണുമാന്തി യന്ത്രവും 11 ടിപ്പറുകളും പെട്രോള്‍ ടാങ്കറുകളും റോളേഴ്സുകളും ജനറേറ്റര്‍ വാനുകളും പെട്രോളൊഴിച്ച് കത്തിച്ചത്.
സ്ഫോടനത്തിന് ഉപയോഗിച്ചത് ഐഇഡിയാണെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില് നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്വാധീന പ്രദേശമാണ് ഗഡ്ചിരോളി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാവോയിസ്റ്റുകളും സിആര്‍പിഎഫും നടത്തിയ ഏറ്റുമുട്ടലില്‍ ഗ്രാമീണര്‍ ഉള്‍പ്പെടെ 37പേര് മരിച്ചിരുന്നു.
Discussion about this post