Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Column

”വെള്ളപുതച്ച് എട്ട് ശരീരങ്ങള്‍, മൃതദേഹം വികൃതമാക്കിയിരുന്നു,ഉടയവര്‍ക്ക് തിരിച്ചറിയാന്‍ തുണിയിലെഴുതിയ പേരുകള്‍ മാത്രം..” മാറാട് കൂട്ടക്കുരുതിയ്ക്ക് ശേഷമുള്ള ഭയാനകമായ അനുഭവം പങ്കുവച്ച് കുറിപ്പ്

by Brave India Desk
May 2, 2020, 10:43 am IST
in Column
Share on FacebookTweetWhatsAppTelegram

ബിന്ദു ടി

2003 മെയ് മൂന്ന് , ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി
ദാസേട്ടനും,കൃഷ്‌ണേട്ടനും ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ മാറാട് കടപ്പുറത്ത്
പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്. നേരം ഇരുട്ടിതുടങ്ങി. ആര്‍ക്ക് ആരെ സമാധിനിപ്പിക്കണം എന്നറിയാതെ ഒരു നാട് മുഴുവന്‍ ഏങ്ങലടിച്ചു കരയുകയാണ്. തളര്‍ന്നു വീഴുന്നവരെയും ബോധം നഷ്ടപ്പെടുന്നവരെയും താങ്ങിപിടിക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. ഞങ്ങടെ നാട്ടിലെ ധൈര്യശാലികളായ ചെറുപ്പക്കാര്‍പോലും പുഷ്‌പേട്ടന്റെയും സന്തോഷേട്ടന്റയും ചന്ദ്രേട്ടന്റെയും അടുത്ത് നിന്ന് ഒന്ന് അവരുടെ മുഖം പോലും നോക്കാനാവാതെ വാവിട്ട് കരഞ്ഞ രംഗങ്ങള്‍

പോസ്റ്റുമോര്‍ട്ടം ചെയ്ത് വെള്ള തുണികൊണ്ട് മൂടികെട്ടിയാണ് എട്ടു ശരീരങ്ങളും ദര്‍ശനത്തിനു വെച്ചത്. വെള്ള തുണിയുടെ പുറത്ത് പേരെഴുതിവെച്ചത് ആണ് തിരിച്ചറായാനുള്ള ഏക വഴി. അത്രയ്ക്ക് ഭീകരമാക്കിയിരുന്നു ഓരോ ശരീരവും. ഉറ്റവര്‍ക്ക് അവസാനത്തെ ചുംബനം നല്‍കണമെന്ന് കരയുന്ന ഭാര്യമാരോടും അമ്മമാരോടും കണ്ടാല്‍ പേടിച്ചുപോകും തുറന്നു കാണിക്കാന്‍ വയ്യ എന്നായിരുന്നു ശക്തിയില്ലാത്ത വാക്കുകളിലൂടെ മറുപടി നല്‍കിയത്.

രണ്ടുമക്കളും ഇന്ന് ജീവനോടെയില്ല എന്ന സത്യം അറിയിക്കാതെയാണ് പുഷ്‌പേട്ടന്റെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും പോതുദര്‍ശനത്തിന് വെച്ച സ്ഥലത്തെത്തിച്ചത്. രണ്ടുപേരും കാണുന്നവരോടൊക്കെ അന്വേഷിക്കുന്നുണ്ട് പുഷ്പനെവിടെയാണ്? സന്തോഷെവിടെയാണെന്നൊക്കെ?

പുഷ്‌പേട്ടന്‍ എല്ലാവര്‍ക്കും മാതൃകയായി സംഘപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു . മാറാട് ഭീകരവാദം വളരുന്നു എന്ന് സമൂഹത്തോട് തുറന്നു പറഞ്ഞതാണ് പുഷ്‌പേട്ടന്‍ ചെയ്ത തെറ്റ്. ഒരുറുമ്പിനെപോലും നോവിക്കാത്ത വ്യക്തിയായിരുന്നു സന്തോഷേട്ടന്‍ ,സന്തോഷേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച പോലും ആയിട്ടില്ല.

പുഷ്‌പേട്ടന്‍രെ അനിയത്തിയെ ആരോ താങ്ങി പിടിച്ച് ചേട്ടന്റെയും അനിയന്‍രെയും അടുത്തെത്തിച്ചു. വാവിട്ടു കരയുന്നുണ്ടായിരുന്നു ,സംസാരിക്കാനും ജന്മനാ അല്പം പ്രശ്‌നമുണ്ട് ചേച്ചിക്ക്. അതു കഴിഞ്ഞ് അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി അറിയാവുന്ന പറയാവുന്ന ശക്തിയില്‍ പറയുന്നുണ്ട്, രണ്ടുപേരുമുണ്ട് നിങ്ങള്‍ കാണാന്‍പോകേണ്ടെന്ന്. പുഷ്‌പേട്ടന്റെ അച്ഛന്‍ നെഞ്ചിലടിച്ച് ഈശ്വരനെ വിളിച്ച് പൊട്ടിക്കരഞ്ഞ രംഗം ഇന്നും മനസ്സില്‍ മായാതെ വിങ്ങലായി നില്‍ക്കുന്നുണ്ട്.

ഒരു വിധത്തില്‍ താങ്ങിപിടിച്ചാണ് പുഷ്‌പേട്ടന്റെ അമ്മയെ മക്കളുടെ മൃതദേഹത്തിനരികില്‍ എത്തിച്ചത്. എനിക്കൊന്ന് എന്റെ മകനെ കാണണം അവനെ ഉമ്മവെയ്ക്കണം എന്ന് കരഞ്ഞാവശ്യപ്പെടുന്നുണ്ടായിരുന്നു . (ഒരു തരത്തിലും കാണിച്ചുകൊടുക്കാന്‍ പറ്റാത്ത രീതിയില്‍ വികൃതമാക്കിയിരുന്നു പുഷ്‌പേട്ടന്റെ ശരീരം. വാളുകൊണ്ടു വെട്ടികൊലപ്പെടുത്തിയിട്ട് മരിച്ചു എന്നുറപ്പായിട്ടും വലിയൊരു പാറക്കെല്ലെടുത്തിട്ട് വികൃതമാക്കിയിരുന്നു ആ ശരീരം.. )മകനെ അവസാനമായി ഒരു നോക്ക് കാണാന്‍പോലും ആ അമ്മയ്ക്ക് സാധിച്ചുകൊടുക്കാന്‍ കഴിയാതെ മറുപടി പറയാതെ എല്ലാവരും കരച്ചിലായിരുന്നു.

മാറാട്ടെ കടല്‍ത്തിര പോലും ശാന്തമായിരുന്നു, ഭീകരതയുടെ പരീക്ഷണശാലയായി ആ മണ്ണിലെ നരാധമന്മാര്‍ മാറ്റിയെടുക്കും വരെ..ഐഎസ് ലോകമെമ്പാടും ഇന്ന് നടപ്പാക്കുന്ന , ഭീതി വിതച്ചും ഉന്മൂലനം ചെയ്തും മണ്ണു പിടിച്ചെടുക്കാനും മതം വളര്‍ത്താനുമുളള ആദ്യ പരീക്ഷണശാലയായിരുന്നു മാറാട്. കളിച്ചും ചിരിച്ചും, അധ്വാനിച്ചും ജീവിതത്തോട് അടരാടി നിന്ന ഒരു ജനതയ്ക്ക് നേരെ നടന്ന ഏകപക്ഷീയമായ കൂട്ടക്കൊല..ഭരണപ്രതിപക്ഷത്തെ കൂട്ടു പിടിച്ച് ഇത്തരം ഭീകരവാദി മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താം എന്ന പരീക്ഷണത്തിലും അവര്‍ ജയിച്ചു..
പക്ഷേ തോല്‍പിക്കാനാവില്ല ചങ്കില്‍ ചോരയുള്ള പോരാട്ടവീര്യത്തെ എന്ന് മാറാടിന്റെ മക്കള്‍ കാണിച്ചു കൊടുത്തു..അതിനവര്‍ക്ക് കെല്‍പ് നല്‍കിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും അവര്‍ക്ക് മറക്കാനാവില്ല..

ആഗോള ഭീകരതയുടെ നഴ്‌സറിയില്‍ നിന്ന് ഉത്പാദക മേഖലയാക്കി കേരളത്തെ മാറ്റുമ്പോള്‍..ഓര്‍ക്കുക മാറാടിന് പറയാനുണ്ട് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍…
മതഭീകരത എങ്ങനെ മനുഷ്യരെ ചെകുത്തന്മാരാക്കുന്നുവെന്ന്… പണവും അധികാരവുമുള്ള അവര്‍ നിങ്ങള്‍ സുരക്ഷിതമെന്ന് കരുതിയുറങ്ങുന്ന ഏത് ഇടങ്ങളിലേക്കും ചോര ചിതറിപ്പിച്ച് പാഞ്ഞടുക്കുമെന്ന്…നിങ്ങളുടെ ചോരയ്ക്ക് മേല്‍ അവര്‍ വീണ്ടും വീണ്ടും ഉന്മൂല പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന്…

മാറാട് ചിലര്‍ക്ക് പരീക്ഷണശാലയായിരുന്നെങ്കില്‍ നമുക്ക് മുന്നറിയിപ്പായി വിങ്ങുന്ന അനുഭവമാണ്..സാദായുള്ള ജാഗ്രതപെടലിന്റെ അടയാളങ്ങളാണ്…മതഭീകരതയുടെ വിത്ത് കുത്തിയവര്‍ അത് മുളപ്പിച്ച് തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും…

ഒരു പ്രശ്‌നവുമില്ലാതിരിക്കെ പാവങ്ങളായ ഒരു ജനതയെ അവരുടെ മണ്ണിലിട്ട് കൂട്ടത്തോടെ വെട്ടിക്കൊല്ലുന്നതിന് കാലാപമെന്ന പേര് വിളിച്ച് അപമാനിച്ചവരാണ് കേരളീയര്‍, മാറാട് നടന്നത് കൂട്ടക്കൂരുതിയായിരുന്നു, ഉന്മൂലനമായിരുന്നു..നാടിനെ ഭീകരതയുടെ വിളനിലമാക്കാനുള്ള ഗൂഡാലോചനയായിരുന്നു…ഇരുവിഭാഗം തമ്മിലുള്ള ഏറ്റുമുട്ടലാക്കി അതിനെ വഴിതിരിച്ചവരെ..കേസ് അന്വേഷണം അട്ടിമറിച്ചവരെ..നിങ്ങളുടെ തലയ്ക്കു മുകളിലുണ്ട്..ഇന്നവരുടെ ചാവേറുകള്‍…കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനിറങ്ങിയ കുറ്റത്തിന് നിങ്ങളെയും കാത്തിരിക്കുന്നുണ്ട് ജനകീയ വിചാരണ…

Tags: bindu tMARAD riots
Share42TweetSendShare

Discussion about this post


Related Posts

ജെ.പി നദ്ദ ‘ദ സൈലന്റെ് കില്ലര്‍’: തന്ത്രങ്ങളില്‍ ഞെട്ടിത്തരിച്ച് പ്രതിപക്ഷം

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

കമ്മ്യൂണിസത്തില്‍ നിന്ന് ഹൈന്ദവ പുനരുജ്ജീവനത്തിലേക്ക്- അനുസ്മരണങ്ങളില്ലാതെ റാം സ്വരൂപിന്റെ നൂറാം ജന്മദിനം- എം ശശിശങ്കര്‍ എഴുതുന്നു

അക്ഷർധാമിലെ വെടിയൊച്ചകൾക്ക് 18 വയസ്സ് : 30 പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഓർമ്മകൾ

Next Post

രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ കൊണ്ടു വരുന്നു : 40 ബസ്സുകൾ അയച്ച് ഡൽഹി സർക്കാർ

Latest News

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് വാർത്ത; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്രം

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

കശ്മീരിൽ വികസന നടപടികൾ തുടർന്ന് കേന്ദ്രം; ചരിത്രത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽ ടാന്റ ഗ്രാമം

ഇന്ന് 3346 പേർക്ക് കൊവിഡ്; 17 മരണം

ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമന ചിന്ത : ശോഭ സുരേന്ദ്രൻ

സർക്കാർ സി.എ.ജി റിപ്പോർട്ടിൻ്റെ അന്തസ് കളഞ്ഞു കുളിച്ചു,തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല: കെ.സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News