ഗുഡ്ഗാവ്: ഗുഡ്ഗാവിലെ വിവാദ ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.എന്‍.ധിന്‍ഗ്ര അദ്ധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് കേസ് അന്വേഷിക്കുന്നത്. വാദ്രയുടെ കമ്പനി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് കൊമേര്‍ഷ്യല്‍ ലൈസന്‍സ് അനുവദിച്ചതുമായി ഉയര്‍ന്ന ആരോപണങ്ങള്‍ കമ്മീഷന് അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥരുമായും ധിന്‍ഗ്ര ചര്‍ച്ച നടത്തി. ആറ് മാസത്തിനുള്ളില്‍ കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. കമ്മീഷന് അടിയന്തര സഹായങ്ങള്‍ നല്‍കുന്നതിനായി ഗുഡ്ഗാവ് ജോയിന്റ് പൊലീസ് കമ്മീഷണര്‍ സൗരവ് സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2008ലാണ് ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ളാനിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് വാദ്രയുടെ കമ്പനിയ്്ക്കായി ഗുഡ്ഗാവിലെ ഷികോഹ്പുരില് 2.70 ഏക്കര്‍ ഭൂമിക്ക് കൊമേര്‍ഷ്യല്‍ ലൈസന്‍സ് അനുവദിച്ചത്. വാദ്ര തുച്ഛമായ വിലയ്ക്ക് സന്പാദിച്ച ഭൂമി പിന്നീട് ഡി.എല്‍.എഫ് കന്പനിയ്ക്ക് മറിച്ചുവിറ്റു. എന്നാല്‍ ഭൂമിയിടപാട് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംക ഇടപാട് റദ്ദാക്കുകയായിരുന്നു.
Discussion about this post