ഏതു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടാലും പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് രാഹുലിനെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
അതേസമയം രാജ്യത്തെ കാവല്ക്കാരന് കള്ളന് തന്നെയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. മാപ്പ് പറഞ്ഞത് സുപ്രീംകോടതിയെ ഉദ്ധരിച്ചതിനല്ല. ക്ഷമാപണം സുപ്രീംകോടതിയോടായിരുന്നുവെന്നും ബിജെപിയോടല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം.തെരഞ്ഞെടുപ്പു കമ്മീഷന് പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ ഇരട്ടതാപ്പാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്നും ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്ന് രാഹുല്‍ പറഞ്ഞു.
Discussion about this post