അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം ആഭ്യന്തര അന്വേഷണ സമിതിയെ കണ്ടിട്ടില്ലെന്നും ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്മേല്‍ ജസ്റ്റിസ്.റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡനും അതൃപ്തി രേഖപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത.
ഇതിന്റെ ഭാഗമായി ഇരുവരും ആഭ്യന്തര അന്വേഷണ സമിതിയെ നേരില്‍ കണ്ടെന്നും, പരാതിക്കാരിയുടെ അസാന്നിദ്ധ്യത്തില്‍ അന്വേഷണം നടത്തരുതെന്ന് ഇരുവരും ആവശ്യപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത. ഒരു ദേശീയ മാധ്യമമാണ് ആദ്യം ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്നത്.
Discussion about this post