എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചനയുമായി തുഷാര്‍ വെള്ളാപ്പള്ളി. അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷം തുഷാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി പൂര്‍ണമായും സഹകരിച്ചതായും യോഗം വിലയിരുത്തി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാലാണെന്നു ഓര്‍മിപ്പിച്ചു കൊണ്ടാണു കേന്ദ്രത്തില്‍ സാഹചര്യം ഒത്താല്‍ അധികാരത്തിന്റെ ഭാഗമാകുമെന്നു തുഷാര്‍ തുറന്നു പറഞ്ഞത്.
വയനാട്ടില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും ബിജെപി കാര്യമായി പിന്തുണച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നു പറയാന്‍ വെള്ളാപ്പള്ളി നടേശന് അവിടെ വോട്ടര്‍ ആയിരുന്നോ എന്നു തുഷാര്‍ ചോദിച്ചു.
Discussion about this post