ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്വിജയ് സിങിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള് ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ സുദമ ഖാദെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് കാര്യങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം.
യാഗം നടത്തുന്നതിന് കമ്പ്യൂട്ടര്‍ ബാബക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നും എപ്പോള്‍ ലഭിച്ചെന്നും അന്വേഷിക്കും. ദിഗ് വിജയ്സിങിന്റെ ക്ഷണപ്രകാരമാണോ കമ്പ്യൂട്ടര്‍ ബാബയും മറ്റു ആചാര്യന്മാരും യാഗത്തിനെത്തിയത്. ആരാണ് ഇതിന് പണം മുടക്കുന്നതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങള്‍.
ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ദിഗ് വിജയ് സിങിന്റെ വിജയത്തിനായി ഭോപ്പാലില്‍ യാഗം ആരംഭിച്ചത്. ഏഴായിരത്തോളം സന്ന്യാസിമാരാണ് പൂജയില്‍ പങ്കെടുക്കുന്നത്.
Discussion about this post