പ്രധാനമന്ത്രി നരേന്ദ്രമോദിയെ യമരാജനെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. മധ്യപ്രദേശിലെ റാലിയ്ക്കിടെയായിരുന്നു മോദിയെ ഹാര്‍ദിക് ഡല്‍ഹിയില്‍ ഇരിക്കുന്ന യമരാജാവ് എന്ന് പരിഹസിച്ചത്. നേരത്തെ ചൗക്കിദാര്‍ പ്രയോഗത്തെ പരിഹസിച്ചും ഹാര്‍ദിക് രംഗത്തെത്തിയിരുന്നു. ചൗക്കിദാറെങ്കില് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോകണമെന്നായിരുന്നു പ്രയോഗം.
മെയ് 12നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 19ന് ഗുജറാത്തില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഹാര്‍ദികിനെ വേദിയിലെത്തിയ ഒരാള്‍ ചെകിട്ടത്ത് അടിച്ചിരുന്നു.
Discussion about this post