ഡല്‍ഹി: സൈനികരും യോഗ പരിശീലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സമാന്തര സേനാ വിഭാഗത്തില്‍പ്പെടുന്ന 10 ലക്ഷം സൈനികര്‍ക്കു യോഗ പരിശീലനം നിര്‍ബന്ധമായും നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം വിവിധ സേനാ വിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്കി. സ്ഥിരമായി ചെയ്യുന്ന വിവിധ തരം വ്യായാമങ്ങള്‍ക്കൊപ്പം യോഗയും പ്രത്യേകമായി പരിശീലിപ്പിക്കണമെന്നാണു ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ ഉള്ളത്.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്, അസം റൈഫിള്‍സ്, ബിഎസ്എഫ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ സുരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാകുക.
Discussion about this post