കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരന് അഭിഭാഷകനെന്ന് ഡി.ആർ.ഐ. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം സ്വദേശി അഡ്വ. ബിജു ഒളിവിലാണ്. കേസിൽ പിടിയിലായ സുനിലും സെറീനയും സ്ഥിരം സ്വര്ണക്കടത്തുകാരാണ്. സെറീന രണ്ട് വര്‍ഷത്തിനിടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് പത്തിലേറെ തവണയാണ്.
കഴിഞ്ഞ ദിവസമാണ് ഒമാനിൽ നിന്നും 25 കിലോ സ്വര്‍ണം കടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സെറീന ഷാജിയുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്
ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളാണ് സെറീന ഷാജി. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെയാണ് 25 കിലോ സ്വര്‍ണം ബിസ്കറ്റ് രൂപത്തില്‍ ബാഗിനുളള സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവന്തപുരം വിമാനത്താവളത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടകളിൽ ഒന്നാണിത്.
Discussion about this post