പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. പാക്കം സ്വദേശി സുബീഷാണ് മംഗലാപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.കൊലയാളി സംഘത്തിലുണ്ടായിരുന്ന സുബീഷ് കേസിൽ എട്ടാം പ്രതിയാണ്.
കൊലപാതകം നടന്ന ആദ്യ ദിനങ്ങളില്‍ ഇയാള്‍ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം ശക്തമായതോടെ ഇയാള്‍ മുങ്ങി. വിദേശത്തേക്ക് കടന്നുവെന്ന് മനസിലായതോടെ സുബീഷിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു. കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.
ഇതോടെ പ്രതിപ്പട്ടികയിലുള്ള എല്ലാവരും അറസ്റ്റിലായി. സുബീഷിനെ പിടികൂടിയതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 14 ആയി.
Discussion about this post