മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിൽ കമന്റ് ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട വ്യക്തിയെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ വീണ്ടും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ .
പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വ്യക്തിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ സന്തോഷ് കുമാറാണ് ഈ വിവരം ഫെയ്സ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത് .
കേസിന്റെ അന്വേഷണ മധ്യേ ക്രൈം ബ്രാഞ്ച് പോലീസ് കുറ്റാരോപിതനായ വ്യക്തിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയും അയാളുടെ മൊബൈൽ ഫോൺ സീസ് ചെയ്യുകയും അയാളുടെ സ്റ്റേറ്റ്മെൻറ് എഴുതി വാങ്ങുകയും ചെയ്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഉണ്ടായ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്ത് കുറ്റാരോപിതനായ വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനും അന്യായമായി തടങ്കലിൽ വെച്ച് പീഡിപ്പിക്കുന്നതിനും ശ്രമം തുടങ്ങിയപ്പോഴാണ് തനിക്ക് മുൻകൂർ ജാമ്യഹരജി യുമായി സെക്ഷൻസ് കോടതിയിൽ പോകേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു .
മുൻകൂർ ജാമ്യഹരജി വാദം നടന്നുകൊണ്ടിരിക്കെ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടുകളും,വാദങ്ങളും അന്വേഷണ ഏജൻസികളുടെ സത്യസന്ധത ഇല്ലായ്മയും രാഷ്ട്രീയ അടിമത്തവും വിളിച്ചോതുന്നതായിരുന്നു. കുറ്റാരോപിതനായ വ്യക്തിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുക ഉണ്ടായിട്ടില്ലെന്നും അയാളുടെ മൊബൈൽ ഫോൺ സിസ് ചെയ്യേണ്ടതുണ്ടെന്നും മറ്റുമുള്ള സത്യവിരുദ്ധമായ വാദഗതികളാണ് ആണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ വസ്തുതകൾ കോടതിക്ക് ബോധ്യപ്പെടുകയും താൻ ഹാജരായ വ്യക്തിയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതായും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു .
ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ചട്ടുകമായും അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനുള്ള ഉപകരണമായും പോലീസിനെ ദുരുപയോഗപ്പെടുത്തുന്നത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .
Discussion about this post