ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി കെ.സുരേന്ദ്രന്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം വിലയിരുത്തി.
ഇടതുപക്ഷം എല്ലാംകൂടി രണ്ടക്കം തികക്കില്ലെന്നും കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ലെന്നും സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പുതിയ പാര്‍ട്ടികള്‍ എന്‍ഡിഎയില്‍ ചേരുമെന്നും പ്രതിപക്ഷവും ബിജെപി വിരുദ്ധ മാദ്ധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post