ബുദ്ധപൂർണ്ണിമാഘോഷത്തിനിടയിൽ സ്ഫോടനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി . ഐ എസ് , ജമാ അത്ത് ഉൾ മുജാഹിദ്ദീൻ ഭീകരരാകും ആക്രമണങ്ങൾ നടത്തുന്നതെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണം .
മുൻപ് കലാപങ്ങളിൽ ഉൾപ്പെട്ടിരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് . ബസ് സ്റ്റാന്റുകൾ ,റയിൽ വേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട് . പശ്ചിമ ബംഗാളിലെ നിലവിലെ സാഹചര്യങ്ങൾ തീവ്രവാദികൾക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ട് . അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയ്ക്കെതിരെ അക്രമം നടത്തിയ തൃണമൂൽ പ്രവർത്തകരെയും പിടികൂടിയിട്ടില്ല . മാത്രമല്ല ജിഹാദി ശക്തികൾക്ക് മമത കൂട്ടുനിൽക്കുന്നത് തീവ്രവാദികൾക്ക് സഹായകരമാകുമെന്നും ആരോപണമുണ്ട് .
പശ്ചിമ ബംഗാൾ കൂടാതെ ബംഗ്ലാദേശും സ്ഫോടന ഭീഷണി നേരിടുന്നുണ്ട് . ഗർഭിണി വേഷത്തിൽ പോലും ആഘോഷങ്ങൾക്കിടയിൽ ഭീകരർ കയറിക്കൂടാമെന്നാണ് റിപ്പോർട്ട് .ദിവസങ്ങൾക്ക് മുൻപ് തന്നെ ബുദ്ധപൂർണ്ണിമ വേളയിൽ ആക്രമണം നടത്തുമെന്ന സന്ദേശം ഐ എസ് ടെലഗ്രാം ചാനൽ വഴി പുറത്തു വിട്ടിരുന്നു . മുൻപ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ചാവേറാക്രമണം നടന്നത്
Discussion about this post