നിഖാബ് ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
നിഖാബ് ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാന്‍ വരുന്നത് തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. പോളിങ് ബൂത്തില്‍ അങ്ങനെ വരാന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് അവരുടെ വസ്ത്രധാരണ രീതിയുടെ ഭാഗമാണ്. എന്നാല്‍ ബൂത്ത് ഏജന്റ്മാര്‍ ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
കള്ളവോട്ട് തടയണമെങ്കിൽ ബുർഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നാൽ മതിയെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന .ക്യൂവിൽ മുഖം മറച്ചു നിൽക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകും . ക്യാമറയുടെ മുന്നിലും മുഖം മറച്ചെത്തിയാൽ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ജയരാജൻ ചോദിച്ചു .
പിലാത്തറയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ജയരാജന്റെ പരാമർശം . കള്ളവോട്ട് നടന്നതിനെ തുടർന്ന് റീപോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ . മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ജയരാജൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നും , കള്ളവോട്ടുകൾ ചെയ്യാറുണ്ടെന്നാണ് പരോക്ഷമായി പറഞ്ഞതെന്നും കാട്ടി പ്രതിഷേധമുയരുന്നുണ്ട് .
Discussion about this post