കള്ളവോട്ട് സ്ഥിരീകരിച്ച ഏഴു ബൂത്തുകളില്‍ നാളെ റീപോളിംഗ്.വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23 ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനായി വനിതാ പോലീസുകാരെ നിയോഗിച്ചെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.പോളിംഗ് ബൂത്തുകളില്‍ എല്ലാം തന്നെ ഔദ്യോഗിക ക്യാമറകള്‍ സ്ഥാപിക്കും.
തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് തീരുമാനമെടുത്തതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.
അതേസമയം അന്തിമഫലം ഫലപ്രഖ്യാപനം വൈകുമെന്നും ,വിവി പാറ്റുകള്‍ എണ്ണിയതിന് ശേഷമേ ഫലപ്രഖ്യാപനം ഉണ്ടാകു.
കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റ്സ് തുടങ്ങിയവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാമെന്നും ശക്തമായ സുരക്ഷാ സംവിധാനമാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Discussion about this post