പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരത മുഖ്യ ചര്‍ച്ചാ വിഷയമാകും. ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബസ്കിസ്ഥാന്‍, തജികിസ്ഥാന്‍, ടര്‍മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ഈ രാജ്യങ്ങള്‍ ഐഎസ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. മധ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ബ്രിക്‌സ്, എസ്സിഒ എന്നിവയുടെ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലേക്കു യാത്ര തിരിക്കും.
തീവ്രവാദത്തെ ചെറുക്കാനുള്ള സാങ്കേതിക വിദ്യകളും സൈന്യത്തിന് പരിശിലനം നല്‍കുന്നതും ചര്‍ച്ചാ വിഷയങ്ങളാകും. ഐഎസ് ഭീകരതയുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും ഇതര രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ആസിഫ് ഇബ്രഹാമിനെ പ്രത്യേക അമ്പാസിഡറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നതില്‍ മുസ്ലീം ഭൂരിപക്ഷമുള്ള മധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. ഭീകരതയെ ചെറുക്കാനുള്ള ഈരാജ്യങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോരുന്നത്. ഈ സാഹചര്യത്തില്‍ ഭീകരതെ ചെറുക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള മോദിയുടെ മധ്യ ഏഷ്യന്‍ യാത്രയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്.
Discussion about this post