ലൂസിഫര്‍ ഒരിക്കലും ഒറ്റ ചിത്രമായി അല്ല ആലോചിച്ചിരുന്നത് എന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് . ചിത്രത്തിന്റെ കഥാ ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് തന്നെ തനിക്കും തിരകഥാകൃത്തുമായ മുരളീ ഗോപിക്കും ‘ ലൂസിഫര്‍’ ഒറ്റ ചിത്രമായി അവസാനിക്കില്ല എന്ന് മനസിലാക്കിയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയുമൊരു തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ലൂസിഫറിന്റെ രണ്ടാംഭാഗം പുറത്ത് ഇറക്കിയാല്‍ അത് എത്രത്തോളം വിജയകരമാകും എന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ. അതിനെടുക്കുന്ന സമയത്തെക്കുറിച്ചും. അതിന്റെ സാധ്യതതകളെക്കുറിച്ചും ചിന്തിക്കേണ്ടത് അത്യാവശ്യമാണ് പൃഥ്വിരാജ് പറയുന്നു.
ആദ്യഭാഗത്തിന് വേണ്ടി തനിക്ക് അഭിനയ ജീവിതത്തില്‍ എട്ടുമാസത്തോളം അവധിയെടുക്കേണ്ടതായി വന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ശ്രമിക്കുകയാണ് എങ്കില്‍ അതില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുമെന്നും പൃഥ്വിരാജ് പറഞ്ഞു.
Discussion about this post