ദേശീയപാത വികസനം അട്ടിമറിച്ചുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബിജെപി നിയമനടപടിക്ക് പോകുന്നതെന്ന് പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി.
വിവാദപ്രസ്താവന പിന്‍വലിച്ച് ധനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന് പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന് പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു,ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
അതേസമയം, ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
Discussion about this post