പിലാത്തറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുളപ്പുറം സ്വദേശിയായ ടി.വി അനീഷ്, ഏഴിലോട് ചെയ്യില് സ്വദേശി പി.അശോകന് , മണ്ടൂര്‍ കല്ലത്ത് സ്വദേശി ജയേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
അനീഷും അശോകനും ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ജയേഷ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരനുമാണ്.
റിപോളിംഗിനോട് മുന്നോടിയായി നടന്ന പരസ്യ പ്രചാരണത്തിന് ഇടയിലായിരുന്നു ആക്രമണം. കേസുമായി ബന്ധപ്പെട്ട് സിപിഎം മാടായി ഏരിയാകമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പ്രതികള്‍ പിടിയിലാകാനുണ്ട്.
Discussion about this post