ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രപ്രദേശില്‍ വൈ എസ് ജഗന്മോഹന് റെഡ്ഡി അധികാരത്തിലേക്കെന്ന് സൂചന. ആദ്യ ഫലസൂചനകള്‍ അനുസരിച്ച് ജഗന്മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 123 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. മുന്‍ തവണ നഷ്ടപ്പെട്ട സീറ്റുകളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പുതുതായി ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി വന്‍ തോല്‍വിയാണ് അഭിമുഖീകരിക്കുന്നത്. ടിഡിപിക്ക് 29 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. കോണ്‍ഗ്രസും ബിജെപിയും ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. ആന്ധ്ര നിയമസഭയില്‍ ആകെ 175 മണ്ഡലങ്ങളാണുള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ 88 സീറ്റുകളാണ് വേണ്ടത്.
Discussion about this post