തിരുവനന്തപുരത്ത് ഇനി വോട്ടെണ്ണാനുള്ളത് വട്ടിയൂര്ക്കാവിലേ് ഉള്‍പ്പടെ ബിജെപി ശക്തികേന്ദ്രങ്ങളിലെന്നതില് ബിജെപിയ്ക്ക് ജയപ്രതീക്ഷ. അന്‍പത് ശതമാനത്തിലേറെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.ഇപ്പോള്‍ പതിനഞ്ചായിരം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ഉണ്ട്. ഇത് അവസാനഘട്ടത്തില്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി അണികള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്ത് പോയ മൂന്ന് മണ്ഡലങ്ങളായ പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ രണ്ടിടത്ത് ബിജെപി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. നെയ്യാറ്റിന്‍കരയില്‍ നേരിയ വോട്ടിനാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.
വട്ടിയൂര്‍ക്കാവില്‍ ബിജെപി ശക്തി കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ വരാനിരിക്കുന്നതേ ഉള്ളു. കുമ്മനം രാജശേഖരന് അവസാന റൗണ്ടുകളില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ തിരുവന്തപുരം സെന്‍ട്രലില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തിരിച്ചടിയായി.
Discussion about this post