കര്‍ണാടകത്തിലെ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച നടന് പ്രകാശ് രാജ് പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പിന്നിലാണ് അദ്ദേഹം. രാജ്യവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പ്രകാശ് രാജിനെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു
.
ബിജെപിയിലെ പി.സി മോഹനാണ് ഇവിടെ മുന്നില്‍. മോഹന്‍ 251 247 വോട്ടുകള്‍ നേടിയപ്പോള്‍ പ്രകാശ് രാജ് 12, 517 വോട്ടുകളാണ് നേടിയിട്ടുള്ളത്. കോണ്‍ഗ്രസിലെ റിസ്വാന് അര്‍ഷാദാണ് രണ്ടാം സ്ഥാനത്ത്.
രംഗീല നടി ഊര്‍മ്മിള മതോംത്കറും രാപൂരില്‍ പിന്നിലാണ്. ബിജെപിയിലെ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ മുന്നില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം വിജേന്ദ്രര്‍ സിംഗും പിന്നിലാണ്. സൗത്ത് ഡല്‍ഹിയിലാണ് താരം ജനവിധി തേടിയത്.
Discussion about this post