യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലം ഗോരഖ്പൂര്‍ കരുത്തോടെ തിരിച്ച് പിടിച്ച് ബിജെപി. ഭോജ്പൂരി സിനിമാ താരം രവി കിഷാനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2,80,000ത്തിലേറെ വോട്ടുകള്‍ നേടിയ അദ്ദേഹം ഇതിനകം തന്നെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.2018ലെ ഉപതെരഞ്ഞെടുപ്പില്‍ എസ്.പിബി.എസ്.പി സഖ്യം ചരിത്രവിജയം നേടിയ മണ്ഡലമാണ് ഗോരഖ്പൂര്‍. സമാജ്വാദി സ്ഥാനാര്‍ത്ഥിയായ റാംബുവാല് നിഷാദാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 60 സീറ്റുകളിലാണ് യു.പിയില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്.
യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് 1998 മുതല്‍ 2014 വരെ എം.പിയായിരുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. 2017ല്‍ അദ്ദേഹം മുഖ്യമന്ത്രിയായതോടെ എം.പി സ്ഥാനം രാജിവെക്കുകയും ഗോരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ എസ്.പിബി.എസ്.പി സഖ്യം ചരിത്ര വിജയം നേടുകയും ചെയ്തിരുന്നു. സമാജ്വാദി പാര്‍ട്ടി നേതാവായ പ്രവീണ്‍ കുമാര്‍ നിഷാദായിരുന്നു ഇവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പ് നിഷാദ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു
Discussion about this post